കൊട്ടാരക്കര: കലയപുരം എം.സി റോഡിന് വശങ്ങളിലുണ്ടായിരുന്ന വെയിറ്റിംഗ് ഷെഡുകൾ പുനസ്ഥാപിക്കണമെന്ന് നട്ടുകാർ ആവശ്യപ്പെട്ടു. എം.സി റോഡ് സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി വെയിറ്റിംഗ് ഷെഡുകൾ മൂന്നുവർഷം മുൻപ് പെളിച്ചുനീക്കിയതാണ്. ഉടൻ പുതിയ ഷെഡ് പണിയുമെന്ന പ്രതീക്ഷയിലായിരുന്നു നാട്ടുകാർ .കെ.എസ്.ടി.പി എം.സി റോഡ് നവീകരണത്തോടനുബന്ധിച്ച് വെയിറ്റിംഗ് ഷെഡ് നിർമ്മിച്ചു നൽകാമെന്ന് ഉറപ്പു നൽകിയിരുന്നതായി പ്രദേശവാസികൾ പറയുന്നു. വിദ്യാർത്ഥികളും കൈക്കുഞ്ഞുങ്ങളുമായെത്തുന്നവരും രോഗികളും വൃദ്ധരും മറ്റും ഇവിടെ മണിക്കൂറുകളോളം ചുട്ടുപൊള്ളുന്ന വെയിലിൽ ബസ് കാത്തുനിൽക്കേണ്ട അവസ്ഥയാണ്. എത്രയും വേഗം വെയിറ്റിംഗ് ഷെഡ് പുനർനിർമ്മിച്ചു നൽകണമെന്ന് വിവിധ സാംസ്കാരിക സംഘടനാപ്രവർത്തകരും നട്ടുകാരും ആവശ്യപ്പെട്ടു. പൊതുപ്രവർത്തകനായ കലയപുരം മോനച്ചൻ ബന്ധപ്പെട്ടവർക്ക് നിവേദനം നൽകി.