ചാത്തന്നൂർ: പാരിപ്പള്ളി ഗണേശ് മെമ്മോറിയൽ ഗ്രന്ഥശാലയിൽ വജ്രജൂബിലി ഫെലോഷിപ്പ് പ്രോജക്ടിന്റെ ഭാഗമായി ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് ആരംഭിച്ച സൗജന്യ വയലിൻ പഠന കേന്ദ്രത്തിന്റെ പഞ്ചായത്ത്തല ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ. സദാനന്ദൻ പിള്ള നിർവഹിച്ചു. കല്ലുവാതുക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്. സുദീപ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് വൈസ് പ്രസിഡന്റ് സരിത പ്രതാപ്, ബ്ലോക്ക് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എ. ദസ്തക്കീർ, ഗ്രാമപഞ്ചായത്തഗം എൽ.ബിന്ദു, ഗ്രന്ഥശാല പ്രസിഡന്റ് അഡ്വ. എസ്.ആർ. അനിൽകുമാർ, സെക്രട്ടറി ജി. സദാനന്ദൻ, പാസ്ക് സെക്രട്ടറി എൻ.വി. ജയപ്രസാദ് , ജില്ലാ കോ ഓർഡിനേറ്റർ മനോജ് എന്നിവർ സംസാരിച്ചു.