കൊട്ടാരക്കര: കേരള സ്റ്റേറ്റ് എക്സ് സർവീസസ് ലീഗ് എഴുകോൺ യൂണിറ്റ്
വിമുക്ത സൈനിക കുടുംബ സംഗമം ഇന്ന് വൈകിട്ട് 4ന് എഴുകോൺ സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടക്കും. സംഘടനാ സംസ്ഥാന സെക്രട്ടറി പി.സതീഷ് ചന്ദ്രൻ ഉദ്ഘാടനം ചെയ്യും. യൂണിറ്റ് പ്രസിഡന്റ് എം.രാജേന്ദ്രൻ അദ്ധ്യക്ഷനാകും. ചടങ്ങിൽ കുണ്ടറ പൊലീസ് സബ് ഇൻസ്പെക്ടർ സി.ബാബുകുറുപ്പ്, സുമതിക്കുട്ടി അമ്മ എന്നിവരെ ആദരിക്കും. ജില്ലാ പ്രസിഡന്റ് ബി.ശശിധരകുറുപ്പ്, താലൂക്ക് പ്രസിഡന്റ് കെ. മുരളീധരൻപിള്ള, വി.അനിൽകുമാർ, കെ.ജി.സ്കറിയ, ബി.വേലപ്പൻനായർ, മണിക്കുട്ടൻപിള്ള എന്നിവർ സംസാരിക്കും. യൂണിറ്റ് സെക്രട്ടറി എൻ.ഗോപിനാഥൻ പിള്ള സ്വാഗതവും ജോയിന്റ് സെക്രട്ടറി എസ്. വിജയൻപിള്ള നന്ദിയും പറയും.