പുനലൂർ: സി.പി.ഐ തെന്മല ലോക്കൽ സമ്മേളനത്തിന്റെ മുന്നോടിയായി ഉറുകുന്നിൽ നടന്ന പൊതുസമ്മേളനം ജില്ല പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സാംകെ.ഡാനിയേൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം കമ്മിറ്റി അംഗം സുനിൽകുമാർ അദ്ധ്യക്ഷനായി. പുനലൂർ മണ്ഡലം സെക്രട്ടറി സി. അജയപ്രസാദ്, ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ.രാധാകൃഷ്ണൻ, ജോബോയ് പേരെര, നഗരസഭ വൈസ് ചെയർമാൻ വി.പി.ഉണ്ണികൃഷ്ണൻ, അഞ്ചൽ ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ എൻ.കോമളകുമാർ, ലോക്കൽ കമ്മിറ്റി സെക്രട്ടറി ആർ.മോഹനൻ,ശരത്ത്കുമാർ തുടങ്ങിയവർ സംസാരിച്ചു. ഇന്ന് രാവിലെ 9.30ന് നടക്കുന്ന പ്രതിനിധി സമ്മേളനം സംസ്ഥാന കമ്മിറ്റി അംഗം ആർ.രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യും.