photo
പടം: പോരുവഴി കുറുമ്പകരക്ഷേത്രത്തിലെ മനാ ശിവപുരാണജ്ഞാനയജ്ഞം തിരുവതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ: കെ. അനന്തഗോപൻ ഉദ്ഘാടനം ചെയ്യുന്നു.

പോരുവഴി : അമ്പലത്തുംഭാഗം കുറുമ്പകര സ്വയംഭൂ മഹാദേവർ ക്ഷേത്രത്തിൽ നാലാമത് മഹാ ശിവപുരാണജ്ഞാന യജ്ഞം ആരംഭിച്ചു. തിരുവതാം കൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ.കെ.അനന്തഗോപൻ ഉദ്ഘാടനം ചെയ്തു. മുഖ്യ ആചാര്യൻ ആലപ്പുഴ മുരളീധരൻ സാന്നിദ്ധ്യം വഹിച്ചു. ഗുരുശ്രേഷ്ഠൻ ചെന്നിത്തല പുത്തില്ലം നാരായണൻ നമ്പൂതിരി അനുഗ്രഹ പ്രഭാഷണം നടത്തി. ഇന്ന് മുതൽ 18 വരെയാണ് യജ്ഞം നടക്കുന്നത്. എല്ലാ വർഷവും നടത്തിവരാറുള്ള മേടമാസത്തിലെ പുണർതം നക്ഷത്രത്തിലെ പൊങ്കാല സമർപ്പണവും കലശവും വിഗ്രഹ ഘോഷയാത്രയും നടന്നു. ഇന്ന് മുതൽ എല്ലാ ദിവസവും അഭിഷേക പൂജ, ഗണപതി ഹോമം, സൂക്തജപം - വേദവ്യാസ അഷ്ടോത്തര ജപം, ശിവസഹസ്രനാമജപം, അർച്ചന , ഗ്രന്ഥന മസ്ക്കാരം, ശിവപുരാണ പാരായണം, മൃത്യുഞ്ജയ ഹോമം, പ്രഭാഷണം അന്നദാനം എന്നിവ നടക്കും .