കൊല്ലം: സി.പി.ഐ കൊല്ലം ടൗൺ സൗത്ത് വെസ്റ്റ് ലോക്കൽ സമ്മേളനം ജില്ലാ അസി.സെക്രട്ടറി അഡ്വ. ജി. ലാലു ഉദ്ഘാടനം ചെയ്തു. എ.ആർ. സവാദ് രക്തസാക്ഷി പ്രമേയം അവതരിപ്പിച്ചു. സേവ്യർ ജോസഫ് സ്വാഗതം പറഞ്ഞു. സംസ്ഥാന കമ്മിറ്റി അംഗം ആർ.വിജയകുമാർ, പി.ഉണ്ണിക്കൃഷ്ണ പിള്ള, സിറ്റി സെക്രട്ടറി എ .രാജീവ്, അഡ്വ. ജി. സത്യബാബു, മുൻ മേയർ ഹണി ബെഞ്ചമിൻ, എ. ബിജു, പി. രഘുനാഥൻ, ഉളിയക്കോവിൽ ശശി എന്നിവർ സംസാരിച്ചു.