lpg

കൊല്ലം: അ​നി​യ​ന്ത്രി​ത​മാ​യ പാ​ച​ക​വാ​ത​ക വി​ല​വർ​ദ്ധ​ന​വി​ലൂ​ടെ കേ​ന്ദ്ര സർ​ക്കാർ ജ​ന​ങ്ങ​ളോ​ട് യു​ദ്ധം പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ക​യാ​ണെ​ന്ന് എൻ.കെ. പ്രേ​മ​ച​ന്ദ്രൻ എം.പി പ​റ​ഞ്ഞു. സർ​ക്കാർ കു​ടും​ബ ബ​ഡ്​ജ​റ്റ് ത​കർ​ക്കു​ക​യാ​ണ്.

പ​ര​മ്പ​രാ​ഗ​ത രീ​തി​യിൽ പാ​ച​കം ചെയ്തിരുന്നവർ​ക്ക് സൗ​ജ​ന്യ ഗ്യാ​സ് കു​റ്റി നൽ​കി​യ​ത് ക​ടു​ത്ത വ​ഞ്ച​ന​യാ​ണ്. ഇത്തരക്കാർ പാ​ച​ക​വാ​ത​കം വാ​ങ്ങാൻ നി​വൃ​ത്തി​യി​ല്ലാ​തെ ബു​ദ്ധി​മു​ട്ടു​കയാണിപ്പോൾ. ഏ​ക​പ​ക്ഷീ​യ​മാ​യി സ​ബ്‌​സി​ഡിയും പിൻ​വ​ലി​ച്ചു. കേ​ന്ദ്ര സർ​ക്കാ​രിന്റെ ജ​ന​വി​രു​ദ്ധ ന​യ​ത്തിന്റെ പ​ങ്ക് സം​സ്ഥാ​ന സർ​ക്കാ​രി​നും ല​ഭി​ക്കു​ന്നു​ണ്ട്. വി​ല​വർ​ദ്ധ​ന പിൻ​വ​ലി​ക്കാൻ കേന്ദ്ര - സംസ്ഥാന സർ​ക്കാ​രു​കൾ ത​യ്യാ​റാ​ക​ണമെന്ന് എം.പി ആവശ്യപ്പെട്ടു.