കൊല്ലം: നീണ്ടകര കോസ്റ്റൽ പൊലീസിന്റെയും മത്സ്യത്തൊഴിലാളികളുടെയും ആഭിമുഖ്യത്തിൽ നീണ്ടകര ഹാർബറും പരിസരവും ശുചീകരിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം ജോയ് ആന്റണി ഉദ്ഘാടനം നിർവഹിച്ചു. കോസ്റ്റൽ എസ്.എച്ച്.ഒ രാജേഷ്, എസ്.ഐമാരായ സ്റ്റെപ്ട്ടോ ജോൺ, ആർ.ആർ. രാഹുൽ, പ്രശാന്തൻ, പി.ആർ.ഒ അനിൽ ഫ്രാൻസിസ്, സി.പി.ഒമാരായ ജയപാലൻ, ഷാജി, രഞ്ജിത്ത്, ആർ. ചാൾസ്, റഫീഖ്, കോസ്റ്റൽ വാർഡന്മാർ, ബോട്ട് ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.