
കൊല്ലം: പതിനൊന്നാം ശമ്പള പരിഷ്കരണ റിപ്പോർട്ടനുസരിച്ച് നൽകേണ്ട രണ്ടു ഗഡു പെൻഷൻ കുടിശികയും എട്ട് ശതമാനം ക്ഷാമാശ്വാസവും ഉടൻ നൽകണമെന്ന് ആവശ്യപ്പെട്ട് കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് അസോസിയേഷൻ സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 11ന് കളക്ടറേറ്റ് മാർച്ചും ധർണയും നടത്തും. ജില്ലാ പ്രസിഡന്റ് എ.എ. റഷീദ് അദ്ധ്യക്ഷനായി. സംസ്ഥാന വൈസ് പ്രസിഡന്റുമാരായ പി. ഗോപാലകൃഷ്ണൻ നായർ, ഡി. ചിദംബരൻ, സംസ്ഥാന സെക്രട്ടറി ജി. ജ്യോതിപ്രകാശ്, വനിതാ ഫാറം സംസ്ഥാന പ്രസിഡന്റ് എ. നസീംബീവി, ജില്ലാ സെക്രട്ടറി വാര്യത്ത് മോഹൻകുമാർ, കെ. ചന്ദ്രശേഖരൻ പിള്ള, കെ. രാജേന്ദ്രൻ, എം. സുന്ദരേശൻ പിള്ള, ബി. സതീശൻ, ഡി. അശോകൻ, കെ.ആർ. നാരായണ പിള്ള എന്നിവർ സംസാരിച്ചു.