
കൊല്ലം: കെ.എസ്.ആർ.ടി.സി ഡിപ്പോ പരിസരത്ത് ധർണ, യോഗങ്ങൾ, ഘരാവോ തുടങ്ങിയ സമരമാർഗങ്ങൾ നിരോധിച്ചുകൊണ്ട് എം.ഡി പുറപ്പെടുവിച്ച ഉത്തരവ് കത്തിച്ച് ജീവനക്കാർ പ്രതിഷേധിച്ചു. കൊല്ലം ഡിപ്പോ പരിസരത്ത് കെ.എസ്.ആർ.ടി.ഇ.എ ജില്ലാ സെക്രട്ടറി കെ. അനിൽകുമാർ, ജില്ലാ ജോയിന്റ് സെക്രട്ടറി എം.എസ്. സുമീഷ് ലാൽ, യൂണിറ്റ് സെക്രട്ടറി പി. സതീഷ് കുമാർ എന്നിവർ നേതൃത്വം നൽകി.