chavara-grama-panchayatte
പടം

ചവറ : ചവറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റും ആർ.എസ്. പി ജില്ലാ എക്സിക്യൂട്ടീവ് അംഗവുമായിരുന്ന എസ്. തുളസീധരൻ പിള്ളയ്ക്ക് നാടിന്റെ അന്ത്യാജ്ഞലി . വൈകിട്ട് കൊറ്റൻ കുളങ്ങരയിൽ ചേർന്ന അനുശോചന യോഗത്തിൽ മണ്ഡലം പ്രസിഡന്റ് ജസ്റ്റിൻ ജോൺ അദ്ധ്യക്ഷനായി. ആർ.എസ്. പി.സംസ്ഥാന ജനറൽ സെക്രട്ടറി എ.എ.അസീസ്, മന്ത്രി ചിഞ്ചു റാണി, എൻ . കെ.പ്രേമചന്ദ്രൻ എം.പി, മുൻമന്ത്രി ഷിബു ബേബിജോൺ , എം.എൽ.എമാരായ സുജിത്ത് വിജയൻ പിള്ള, സി.ആർ. മഹേഷ് , ഡി.സി.സി പ്രസിഡന്റ് രാജേന്ദ്രപ്രസാദ്, യു.ഡി.എഫ്.ജില്ലാ ചെയർമാൻ കെ.സി.രാജൻ, കെ.പി.സി.സി സെക്രട്ടറി പി. ജർമ്മിയാസ് , ഐ.എൻ.ടി.യു.സി മുൻ പ്രസിഡന്റ് കെ.സുരേഷ് ബാബു , ഐ.എൻ. ടി.യു.സി നേതാക്കളായ കോലത്ത് വേണുഗോപാൽ , ചവറ ഹരീഷ് കുമാർ ,കൊല്ലം ജില്ലാ പഞ്ചായത്തംഗം സി.പി.സുധീഷ് കുമാർ , സി.പി.ഐ ചവറ മണ്ഡലം കൺവീനർ ടി.എ. തങ്ങൾ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് തുപ്പാശ്ശേരി, മുൻ ജില്ലാ പഞ്ചായത്തംഗം എസ്. ശോഭ , സി.പി.ഐ മണ്ഡലം സെക്രട്ടറി രാജശേഖരൻ , സി.പി.ഐ കൊല്ലം എക്സിക്യൂട്ടീവ് അംഗം ഐ.ഷിഹാബ് , ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സോഫിയ സലാം, പന്മന കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പന്മന നിശാന്ത്, സി.പി.എം ചവറ ഏരിയ സെക്രട്ടറി കൊന്നയിൽ രവീന്ദ്രൻ ,കോയിവിള കൃഷ്ണൻ കുട്ടി എന്നിവർ പങ്കെടുത്തു.