പാരിപ്പള്ളി: തോടും പുഴയും സമുദ്രവും പ്ലാസ്റ്റിക് മാലിന്യമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ പാരിപ്പള്ളി അമൃതയിലെ സ്റ്റുഡന്റ് പൊലീസ് കേഡറ്റിന്റെ നേതൃത്വത്തിൽ ഒഴുകട്ടെ ഞാൻ ഒഴുകട്ടെ പദ്ധതിക്ക് തുടക്കമായി. എസ്.പി.സി കൊല്ലം സിറ്റി നോഡൽ ഓഫീസർ പി. അനിൽകുമാർ ഉദ്ഘാടനം ചെയ്തു. തുടർന്ന് കേഡറ്റുകൾ പാരിപ്പള്ളി കടമ്പാട്ടുകോണം
പേരുട്ടിൽ കാവിന് സമീപമുള്ള തോട് ശുചീകരിച്ചു. അൻപതോളം കേഡറ്റുകൾ പങ്കെടുത്തു. ചാത്തന്നൂർ സബ് ജില്ലാ നോഡൽ ഓഫീസർ ബി. രാജേഷ്, സി.പി.ഒമാരായ എ.സുഭാഷ് ബാബു, എൻ.ആർ. ബിന്ദു, അദ്ധ്യാപിക രാജലക്ഷ്മി, എസ്.പി.സി പൂർവ വിദ്യർത്ഥികൾ തുടങ്ങിയവർ നേതൃത്വം നൽകി....