പുനലൂർ: പേപ്പർമില്ലിന് സമീപത്തെ താമസക്കാരുടെ കൈവശ ഭൂമിക്ക് പട്ടയ നൽകുന്നതിന്റെ മുന്നോടിയായി പുനലൂർ പേപ്പമിൽ പട്ടയ സമര സമിതിയുടെ നേതൃത്വത്തിൽ ജനകീയ കൺവെൻഷൻ ചേർന്നു. പി.എസ്.സുപാൽ എം.എൽ.എ കൺവെഷൻ ഉദ്ഘാടനം ചെയ്തു. സമരസമിതി പ്രസിഡന്റ് എഫ്.കാസ്റ്റ്ലസ് ജൂനിയർ അദ്ധ്യക്ഷനായി. മുൻ മന്ത്രി കെ.രാജു, കാഷ്യൂകോർപ്പറേഷൻ ചെയർമാൻ എസ്.ജയമോഹൻ,നഗരസഭ ചെയർപേഴ്സൺ നിമ്മി എബ്രഹാം, ഉപാദ്ധ്യക്ഷൻ വി.പി.ഉണ്ണികൃഷ്ണൻ, മുൻ ചെയർമാൻ എം.എ.രാജഗോപാൽ, സി.പി.എംജില്ല സെക്രട്ടേറിയറ്റ് അംഗം.ജോർജ്ജ് മാത്യൂ, ഏരിയ സെക്രട്ടറി എസ്.ബിജു, സമര സമിതി സെക്രട്ടറി ടൈറ്റസ് സെബാസ്റ്റ്യൻ, ജെ.ഡേവിഡ്,എ.ആർ.കുഞ്ഞുമോൻ,മുൻ വിളക്കുടി പഞ്ചായത്ത് പ്രസിഡന്റ് വിജയൻ,ജ്യോതികുമാർ തുടങ്ങിയവർ സംസാരിച്ചു.