ചാത്തന്നൂർ: സംസ്കാര സാഹിതി ചെയർമാൻ ആര്യാടൻ ഷൗക്കത്തിന്റെ നേതൃത്വത്തിലുള്ള സാംസ്കാരിക യാത്രയ്ക്ക് യു.ഡി.എഫ് ചാത്തന്നൂർ നിയോജകമണ്ഡലം കമ്മിറ്റി സ്വീകരണം നൽകി. ചെയർമാൻ നെടുങ്ങോലം രഘു അദ്ധ്യക്ഷത വഹിച്ചു. വൈസ് ക്യാപ്ടൻ എം.വി. പ്രദീപ് കുമാർ, ഡി.സി.സി ജനറൽ സെക്രട്ടറിമാരായ എസ്. ശ്രീലാൽ, എ. ശുഹൈബ്, എൻ. ഉണ്ണിക്കൃഷ്ണൻ, സുഭാഷ് പുളിക്കൽ, പി. പ്രതീഷ് കുമാർ, പരവൂർ ബ്ലോക്ക് പ്രസിഡന്റ് ബിജു പാരിപ്പള്ളി, പരവൂർ നഗരസഭ ചെയർപേഴ്സൺ ശ്രീജ, പാരിപ്പള്ളി വിനോദ് എന്നിവർ സംസാരിച്ചു.