photo

പാരിപ്പള്ളി: മെഡിക്കൽ വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധയേറ്റതിനെ തുടർന്ന് പാരിപ്പള്ളി മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികളുടെ കാന്റീൻ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ അടപ്പിച്ചു.

നാനൂറോളം വിദ്യാർത്ഥികൾക്ക് ഭക്ഷണം പാകം ചെയ്യുന്ന മെസാണ് വൃത്തിഹീനമായ സാഹചര്യത്തിൽ കണ്ടെത്തിയത്. പതിനഞ്ചോളം വിദ്യാർത്ഥികളെ ഭക്ഷ്യവിഷബാധയെ തുടർന്ന് കഴിഞ്ഞ ദിവസം പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തുടർന്നാണ് ഇന്നലെ പരിശോധന നടത്തിയത്.

ഇവിടെ നിന്ന് പിടിച്ചെടുത്ത വെളിച്ചെണ്ണ, വെള്ളം, മറ്റ് ഭക്ഷ്യവസ്തുക്കൾ എന്നിവ തിരുവനന്തപുരത്തെ ലാബിൽ പരിശോധനയ്ക്ക് അയച്ചു. ഫുഡ് സേഫ്ടി ഒാഫീസർമാരായ സുജിത്ത് പെരേര, അനീഷ, ചിത്ര, ജീവനക്കാരായ ഹരികൃഷ്ണൻ, അജിത്ത് എന്നിവർ പരിശോധനയ്ക്ക് നേതൃത്വം നൽകി.