cpi
സി.പി.ഐ ഓച്ചിറ വെസ്റ്റ് ലോക്കൽ സമ്മേളനം സംസ്ഥാന കൗൺസിൽ അംഗവും ഹോർട്ടികോർപ്പ് ചെയർമാനുമായ അഡ്വ. എസ്. വേണുഗോപാൽ ഉദ്ഘാടനം ചെയ്യുന്നു

ഓച്ചിറ: സി.പി.ഐ ഓച്ചിറ വെസ്റ്റ് ലോക്കൽ സമ്മേളനം സംസ്ഥാന കൗൺസിൽ അംഗവും ഹോർട്ടികോർപ്പ് ചെയർമാനുമായ അഡ്വ.എസ്.വേണുഗോപാൽ ഉദ്ഘാടനം ചെയ്തു.
വി.ശിവദാസൻ നഗറിൽ (എസ്.ആർ.വി.യു.പി സ്കൂൾ, ചങ്ങൻകുളങ്ങര) മുതിർന്ന അംഗം ശ്രീധരൻ കോയിക്കൽ പതാക ഉയർത്തി. സംഘാടകസമിതി ചെയർമാൻ ആർ.ഡി പത്മകുമാർ സ്വാഗതം പറഞ്ഞു. ലോക്കൽ സെക്രട്ടറി കെ.എം.അബ്ദുൾ ഖാദർ റിപ്പോർട്ട് അവതരിപ്പിച്ചു. ഗീതാകുമാരി, പരബ്രഹ്മ മുരളി, നിധിൻരാജ് എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളന നടപടികൾ നിയന്ത്രിച്ചു. സി.പി.ഐ നേതാവ് ആർ.സോമൻ പിള്ള, സംസ്ഥാന കൗൺസിൽ അംഗം അഡ്വ.ആർ.സജിലാൽ, ജില്ലാ കമ്മിറ്റി അംഗം കടത്തൂർ മൻസൂർ, ഓച്ചിറ മണ്ഡലം സെക്രട്ടറി എസ്. കൃഷ്ണകുമാർ, സുരേഷ് താനുവേലി, ഗേളി ഷൺമുഖൻ, കെ.നൗഷാദ് തുടങ്ങിയവർ സംസാരിച്ചു. മുതിർന്ന നേതാക്കളായ ആർ.സോമൻ പിള്ള, ശ്രീധരൻ കോയിക്കൽ, ഗുരുസേവാ പുരസ്കാരം നേടിയ അദ്ധ്യാപകൻ എസ്. കൃഷ്ണകുമാർ, താലൂക്കിലെ മികച്ച സിവിൽ സപ്ലൈസ് സെയിൽസ്മാൻ രാജപ്പൻ എന്നിവരെ ആദരിച്ചു.

ലോക്കൽ സെക്രട്ടറിയായി കെ.എം.അബ്ദുൾ ഖാദറിനേയും അസിസ്റ്റന്റ് സെക്രട്ടറിയായി പരബ്രഹ്മ മുരളിയെയും തിരഞ്ഞെടുത്തു. പന്ത്രണ്ട് അംഗ ലോക്കൽ കമ്മിറ്റിയും പതിനേഴ് ലോക്കൽ സമ്മേളന പ്രതിനിധികളെയും തിരഞ്ഞെടുത്തു.