phc
കൊവിഡ് പ്രതിരോധപ്രവർത്തനത്തിന്റെ ഭാഗമായി ഓച്ചിറ സാമൂഹിക ആരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ ഗ്രാമപഞ്ചായത്തിലെ സ്കൂളുകളിലെ വിദ്യാർത്ഥികൾക്ക് വാക്സിനേഷൻ നൽകുന്നു

ഓച്ചിറ: സ്കൂൾ തുറക്കലിന് മുന്നോടിയായി കൊവിഡ് പ്രതിരോധപ്രവർത്തനത്തിന്റെ ഭാഗമായി ഓച്ചിറ സാമൂഹിക ആരോഗ്യകേന്ദ്രത്തിന്റെ നേതൃത്വത്തിൽ ഗ്രാമപഞ്ചായത്തിലെ വിവിധ സ്കൂളുകളിൽ വിദ്യാർത്ഥികൾക്ക് വാക്സിനേഷൻ നൽകി. ഏഴ്, എട്ട്, ഒമ്പത് ക്ലാസ്സുകളിലെ 12 മുതൽ 14 വയസുവരെയുള്ള വിദ്യാർഥികൾക്കാണ് വാക്സിനേഷൻ നൽകിയത്. 28 ദിവസത്തിന് ശേഷം മെഡിക്കൽ ടീം വീണ്ടും സ്കൂളുകളിലെത്തി സെക്കൻഡ് ഡോസ് വാക്സിനേഷൻ നൽകും.

വാക്സിനേഷൻ സ്വീകരിക്കാൻ കഴിയാതിരുന്ന കുട്ടികൾക്ക് തൊട്ടടുത്തെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെത്തി അത് സ്വീകരിക്കാവുന്നതാണ്. ഓച്ചിറ സാമൂഹിക ആരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ.ഡി.സുനിൽ കുമാർ വാക്സിനേഷൻ ക്യാമ്പുകൾക്ക് നേതൃത്വം നൽകി. ഡോ.ഷമീർ, ഡോ.കീർത്തന, ഹെൽത്ത് ഇൻസ്പെക്ടർ പി.സി.മധുകുമാർ, പി.എച്ച് എൻ.രത്നമ്മ, ജെ. പി. എച്ച് എൻ.വിജയകുമാരി, ജെ. എച്ച്. ഐ.ഷക്കീല സക്കീർ എന്നിവർ നേതൃത്വം നൽകി.