പത്തനാപുരം :എസ്. എൻ. ഡി. പി യോഗം പത്തനാപുരം യൂണിയനിലെ പിറവന്തൂർ മേഖല സമ്മേളനവുമായി ബന്ധപ്പെട്ട് പിറവന്തൂർ മേഖലയിലെ മുഴുവൻ ശാഖകളിലെയും പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സെക്രട്ടറി, യൂണിയൻ പ്രതിനിധി എന്നിരെ ഉൾപ്പെടുത്തി സ്വാഗത സംഘം രൂപീകരിച്ചു.
പിറവന്തൂർ പടിഞ്ഞാറ് ശാഖയിൽ നടന്ന യോഗം യൂണിയൻ സെക്രട്ടറി ബി. ബിജു ഉദ്ഘാടനം ചെയ്തു. യൂണിയൻ കൗൺസിലറും പിറവന്തൂർ മേഖല കൺവീനറുമായ വി.ജെ ഹരിലാൽ അദ്ധ്യക്ഷനായി. യോഗം ഡയറക്ടർ ബോർഡ് അംഗം പിറവന്തൂർ ഗോപാലകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി.
യോഗത്തിൽ യൂണിയൻ കൗൺസിലർ റിജു. വി. ആമ്പാടി, യൂത്ത്മൂവ്മെന്റ് വൈസ് പ്രസിഡന്റ് എം.മഞ്ചേഷ്, യൂണിയൻ വനിതാ സംഘം ട്രഷറർ മിനി പ്രസാദ്, കേന്ദ്രസമിതി അംഗം ദീപ ജയൻ, ശാഖ ഭാരവാഹികൾ എന്നിവർ പങ്കെടുത്തു. പിറവന്തൂർ പടിഞ്ഞാറ് ശാഖ സെക്രട്ടറി ദേവരാജൻ സ്വാഗതവും യൂണിയൻ യൂത്ത്മൂവ്മെന്റ് സെക്രട്ടറി ബിനു സുരേന്ദ്രൻ നന്ദിയും പറഞ്ഞു.