iri
സംസ്ഥാന ഗ്രേഡിംഗിൽ ഓച്ചിറ ഗവ. ഐ. ടി. ഐ ക്ക് മൂന്നാം സ്ഥാനം ലഭിച്ചത് അറിയിച്ചുകൊണ്ടുള്ള വിളംബര യാത്ര

ഓച്ചിറ: സംസ്ഥാന ഗ്രേഡിംഗിൽ ഓച്ചിറ ഗവ.ഐ.ടി.ഐ ക്ക് മൂന്നാം സ്ഥാനം ലഭിച്ചത് വിളിച്ചറിയിച്ചുകൊണ്ട് വിളംബര യാത്ര സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത്‌ അംഗം വസന്ത രമേശ്‌ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ, ഓച്ചിറ ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ് ദീപ്തി രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഐ.ടി.ഐ യിൽ നിന്ന് ആരംഭിച്ച വിളംബര യാത്ര വാദ്യമേളങ്ങളുടെ അകമ്പടിയോടെ ഓച്ചിറ ടൗൺ ചുറ്റി തിരികയെത്തി. പ്രിൻസിപ്പാൾ പി.എസ്‌.സാജു, പി.ടി.എ പ്രസിഡന്റ് വി.രാജൻ, ട്രെയിനിംഗ് ഇൻസ്‌ട്രക്ടർമാരായ സി.എസ്‌. സുഭാഷ്, എ.ഷമീറ, ഇന്ദിരാ സെജി, ലിജി ജോസഫ്, പൂർവ്വ വിദ്യാർത്ഥി സംഘടന പ്രസിഡന്റ് സുനിൽ ശിവദാസ്, ഹോസ്റ്റൽ വാർഡൻ വിനീഷ് വി. നായർ തുടങ്ങിയവർ നേതൃത്വം നൽകി.