
കൊല്ലം: കേരള വാട്ടർ അതോറിട്ടി പെൻഷണേഴ്സ് അസോ. ജില്ലാ സമ്മേളനം 12ന് രാവിലെ 10ന് കൊല്ലം ജലഭവനിൽ സംസ്ഥാന വൈസ് പ്രസിഡന്റ് തറയിൽ ശശി ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് എ.ഡി. ബാബുരാജ് അദ്ധ്യക്ഷനാകും. എ.കെ. രാജൻ മുഖ്യപ്രഭാഷണം നടത്തും. ജില്ലാ സെക്രട്ടറി എ.ഷംസുദ്ദീൻ, ഡി.സുന്ദരേശൻ, ബി.രാജേന്ദ്രൻപിള്ള, എൻ.രാമകൃഷ്ണപിള്ള, വിമലൻ, വർഗീസ് പുനലൂർ, എ.താണുപിള്ള, വൈ.സെയ്ഫുദ്ദീൻ, ജി.ബ്ലെയ്സി, വൈ.മുഹമ്മദ് സല തുടങ്ങിയവർ സംസാരിക്കും. വി.എസ്. സുലേഖ സ്വാഗതവും സെക്രട്ടറി എ.ഷംസുദ്ദീൻ റിപ്പോർട്ടും അവതരിപ്പിക്കും.