ponmudi

കൊല്ലം: പൊ​ന്മു​ടി​യി​ലെ മൂ​ടൽ​മ​ഞ്ഞ് ആ​സ്വ​ദി​ച്ച് നെ​യ്യാർ ഡാം, കോ​ട്ടൂർ ആ​ന പ​രി​പാ​ല​ന​കേ​ന്ദ്രം എ​ന്നി​വ ക​ണ്ട് ആ​ന​വ​ണ്ടി​യിൽ കൊ​ല്ല​ത്ത് തി​രി​ച്ചെ​ത്താം. കെ.എ​സ്.ആർ.ടി.സി യൂ​ണി​റ്റിൽ നി​ന്ന് പൊ​ന്മു​ടി - നെ​യ്യാർ ഡാം ഉ​ല്ലാ​സ​യാ​ത്ര 14,15 തീ​യ​തി​ക​ളി​ലേ​ക്കു​ള്ള ബു​ക്കിം​ഗ് ആ​രം​ഭി​ച്ചു.
14ന് രാ​വി​ലെ 6ന് ആ​രം​ഭി​ച്ച് പൊ​ന്മു​ടി, നെ​യ്യാർ ഡാം, കോ​ട്ടൂർ ആ​ന പ​രി​പാ​ല​ന കേ​ന്ദ്രം എ​ന്നി​വ സ​ന്ദർ​ശി​ച്ച് രാ​ത്രി 9 ഓടെ കൊ​ല്ലം ഡി​പ്പൊ​യിൽ തി​രി​ച്ചെ​ത്തും. കോ​ട്ടൂ​രിൽ കു​ട്ട​വ​ഞ്ചി യാ​ത്രയ്​ക്കും നെ​യ്യാർ ഡാ​മിൽ ബോ​ട്ടിംഗി​നും സൗ​ക​ര്യ​മു​ണ്ട്. ഫോൺ: 8921950903, 9496675635.