
കൊല്ലം: അന്താരാഷ്ട്ര നഴ്സസ് ദിനത്തോടനുബന്ധിച്ച് ശങ്കേഴ്സ് ആശുപത്രിയിൽ 12ന് ആഘോഷമായ പരിപാടികളും സൗജന്യ മെഡിക്കൽ ക്യാമ്പും സംഘടിപ്പിക്കും. കൊല്ലം ഡി.എം.ഒ ഡോ. ബിന്ദു ശ്യാംലാൽ ഉദ്ഘാടനം ചെയ്യും.
ഡെപ്യൂട്ടി ഡി.എം.ഒ ഡോ. ആർ. സന്ധ്യ സംസാരിക്കും. ഡോ. ആർ. ദേവപാൽ, ഡോ. ഹുസാമത്ത് പരായി, ഡോ. ജിനരാജ് കുമാർ സാംബശിവൻ, ഡോ. ധന്യ വിജയൻ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകും. പങ്കെടുക്കുന്നവർക്ക് സൗജന്യ രജിസ്ട്രേഷൻ, കൺസൾട്ടേഷൻ, മരുന്നുകൾ എന്നിവ നൽകും. ഫോൺ: 0474 2756500, 0474 2756000.