job

കൊല്ലം: അ​നെർ​ട്ടി​ന്റെ നേ​തൃ​ത്വ​ത്തിൽ സൗ​രോർ​ജ്ജ പ്ലാന്റു​കൾ സ്ഥാ​പി​ക്കു​ന്ന​തി​നു​ള്ള പ​രി​ശീ​ല​നം നേ​ടി​യ ഇ​ല​ക്ട്രീ​ഷ്യന്മാർ​ക്കു​ള്ള തൊ​ഴിൽ​മേ​ള ഇ​ന്ന് തി​രു​വ​ന​ന്ത​പു​രം വ​ഴു​ത​ക്കാ​ട് സർ​ക്കാർ വ​നി​താ കോ​ളേ​ജിൽ രാ​വി​ലെ 10 മു​തൽ വൈകിട്ട് 5 വ​രെ ന​ട​ക്കും. തി​രു​വ​ന​ന്ത​പു​രം മു​തൽ എ​റ​ണാ​കു​ളം വ​രെ​യു​ള്ള ജി​ല്ല​ക്കാർക്ക് പങ്കെടുക്കാം. പ​രി​ശീ​ല​നം ല​ഭി​ച്ച ഐ.ടി.ഐ, വൊ​ക്കേ​ഷ​ണൽ ഹ​യർ​സെ​ക്കൻഡ​റി വി​ദ്യാർത്​ഥി​കൾ​ക്കും നി​ല​വിൽ ഇ​ല​ക്ട്രീ​ഷ്യൻ ജോ​ലി ചെ​യ്യു​ന്ന​വർ​ക്കും പ​ങ്കെ​ടു​ക്കാം. അ​നെർ​ട്ട് പ​രി​ശീ​ല​നം ല​ഭി​ച്ച, മുൻ​കൂ​ട്ടി ര​ജി​സ്റ്റർ ചെ​യ്യാ​ത്ത​വർ​ക്ക് സ്‌​പോട്ട് ര​ജി​സ്‌​ട്രേ​ഷൻ വ​ഴി പ​ങ്കെ​ടു​ക്കാം. ഫോൺ 0471 2338077, 2334122, 2333124, 2331803.