red-
ലോക റെഡ്ക്രോസ് ദിനാചരണവും സർവീസിൽ നിന്ന് വിരമിച്ച ജൂനിയർ റെഡ്ക്രോസ് അദ്ധ്യാപകർക്കുള്ള യാത്രയയപ്പും എം. നൗഷാദ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: ലോക റെഡ്ക്രോസ് ദിനാചരണവും സർവീസിൽ നിന്ന് വിരമിച്ച ജൂനിയർ റെഡ്ക്രോസ് അദ്ധ്യാപകർക്കുള്ള യാത്രയയപ്പും കൊച്ചുപിലാമൂട് റെഡ് ക്രോസ് ഹാളിൽ നടന്നു. എം. നൗഷാദ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.
റെഡ്ക്രോസ് കൊല്ലം ചെയർമാൻ ഡോ. മാത്യു ജോൺ ആദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ പ്രൊഫ. ജി. മോഹൻദാസ്, സെക്രട്ടറി എസ്. അജയകുമാർ, ട്രഷറർ നേതാജി ബി രാജേന്ദ്രൻ, പി.ആർ.ഒ ജോർജ് എഫ്.സേവ്യർ വലിയവീട്, ജെ.ആർ.സി ജില്ലാ പ്രസിഡന്റ്‌ ആർ.ശിവൻപിള്ള, കോ ഓർഡിനേറ്റർ മുഹമ്മദ്‌ യാസിൻ എന്നിവർ സംസാരിച്ചു. റിട്ട. അദ്ധ്യാപകരായ ഡോ. കെ. ഉഷാദേവി, പി​. ലില്ലിക്കുട്ടി, സൂസൻ വർഗീസ് എന്നിവരെ എം.എൽ.എ ആദരിച്ചു.