പത്തനാപുരം: പത്തനാപുരത്ത് ഭക്ഷ്യസുരക്ഷാ വിഭാഗവും ആരോഗ്യ പ്രവർത്തകരും നടത്തിയ പരിശോധയിൽ പത്തോളം ഹോട്ടലുകളും ബേക്കറികളും അടച്ചിടാൻ നി‌ർദ്ദേശം നൽകി.വൃത്തിഹീനമായ സാഹചര്യത്തിൽ കണ്ടെത്തിയ ഹോട്ടലുകൾ, ബേക്കറികൾ , പലചരക്ക്കട, തട്ടുകട എന്നിവക്കെതിരെയും നടപടി സ്വീകരിച്ചു. ലൈസൻസ് പുതുക്കാത്ത ഭക്ഷണ ശാലകളിൽ നോട്ടീസും ഹെൽത്ത് കാർഡ് ഇല്ലാത്ത ജീവനക്കാർക്ക് ഉടൻ കാർഡെടുക്കാൻ നിർദ്ദേശവും നൽകി. നിരോധിക്കപ്പെട്ട പ്ലാസ്റ്റിക് ഉത്പ്പന്നങ്ങൾ കൈവശം വച്ചിരിക്കുന്ന വ്യാപാര സ്ഥാപനങ്ങൾക്ക് പിഴ ചുമത്തി.
വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് അധികൃതർ അറിയിച്ചു.
ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണവും മത്സ്യവും മാംസവും പിടിച്ചെടുത്തിട്ടുണ്ട്.