പുനലൂർ: ആഡംബര കാറിൽ കഞ്ചാവും എം.ഡി.എം.എ വിഭാഗത്തിൽപ്പെട്ട മയക്കുമരുന്നുമായി രണ്ട് യുവാക്കൾ പിടിയിൽ. ആര്യങ്കാവ് എക്സൈസ് ചെക്ക്പോസ്റ്റിൽ വച്ച് തിരുവനന്തപുരം സ്വദേശികളായ ഷാനു,അൽഅമീൻ എന്നിവരാണ് പിടിയിലായത്. ഇവരുടെ കൈയിൽ നിന്ന് 900 ഗ്രാം കഞ്ചാവും 640 ഗ്രാം എം.ഡി.എം.എയും പിടിച്ചെടുത്തു. ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. ഷാനു ബാംഗ്ലൂരിലെ ജോലി സ്ഥലത്ത് നിന്ന് സുഹൃത്തുമൊത്ത് നാട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് പിടിയിലായത് .തിരുവനന്തപുരത്ത് വിറ്റഴിക്കാനായിരിക്കും ലഹരിവസ്തുക്കൾ എത്തിച്ചതെന്നു സംശയിക്കുന്നതായി അധികൃതർ പറഞ്ഞു. പ്രതികളെ കോടതിയിൽ ഹാജരാക്കി.