പുനലൂർ: എസ്.എൻ.ഡി.പിയോഗം ആർ.ശങ്കർ മെമ്മോറിയൽ ഇളമ്പൽ 2197-ാം നമ്പർ ശാഖയിൽ വനിതാസംഘം വാർഷിക പൊതുയോഗവും ഭരണസമിതി തിരഞ്ഞെടുപ്പും നടന്നു. പുനലൂർ യൂണിയൻ സെക്രട്ടറി ആർ.ഹരിദാസ് പൊതുയോഗം ഉദ്ഘാടനം ചെയ്തു. വനിതസംഘം ശാഖ പ്രസിഡന്റ് താമരാക്ഷി അദ്ധ്യക്ഷത വഹിച്ചു. വനിതസംഘം യൂണിയൻ സെക്രട്ടറി ഓമനപുഷ്പാഗദൻ മുഖ്യപ്രഭാക്ഷണം നടത്തി. വനിതസംഘം യൂണിയൻ വൈസ് പ്രസിഡന്റ് ലതിക രാജേന്ദ്രൻ, ശാഖ പ്രസിഡന്റ് സോമസുന്ദരം, സെക്രട്ടറി ബിനുരാജ് തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികളായി താമരാക്ഷി (പ്രസിഡന്റ്),ജിഷ(വൈസ് പ്രസിഡന്റ്), അംബുജാക്ഷി (സെക്രട്ടറി),ഭാസുരാംഗി സോമരാജൻ(യൂണിയൻ പ്രതിനിധി) എന്നിവരെ തിരഞ്ഞെടുത്തു.