ചവറ: പന്മന ഗ്രാമപഞ്ചയത്തിൽ 'തെളിനീർ ഒഴുകും നവകേരളം' പദ്ധതിയുടെ ഭാഗമായി ജലനടത്തം സംഘടിപ്പിച്ചു. കൊല്ലക കരീലിൽ തോടിന്റെ തീരത്ത് നടന്ന പരിപാടി പഞ്ചായത്ത് പ്രസിഡന്റ് ഷമി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് മമൂലയിൽ സേതുക്കുട്ടൻ അദ്ധ്യക്ഷത വഹിച്ചു. അംഗങ്ങളായ ജോർജ്ചാക്കോ റെഷീന, നൗഫൽ, പന്മനബാലകൃഷ്ണൻ, അമ്പിളി, ജയചിത്ര, സുകന്യ, ലിൻസി, ബ്ലോക്ക് അംഗം നിഷ, ഹരിതകേരളം കോ - ഒാർഡിനേറ്റർ ബീനാദെയൻ എന്നിവർ സംസാരിച്ചു.