അഞ്ചൽ: തഴമേൽ സെന്റ് ജോർജ് മലങ്കര കത്തോലിക്കാ ഇടവകയിൽ വി.ഗീവർഗീസ് സഹദായുടെ പെരുന്നാളിന് വികാരി ഫാ. ബോവസ് മാത്യു കൊടിയേറ്റി. ഇന്നലെ ഫാ. തോമസ് കുറ്റിയിൽ ശുശ്രൂഷകൾക്ക് നേതൃത്വം നൽകി. വരും ദിവസങ്ങളിൽ ഫാ.ഫിലിപ്പ് കല്ലുവെട്ടാംകുഴി , ഫാ. ഡാനിയേൽ കുളങ്ങര, ഫാ. ജിനോയി ചരുവിളയിൽ, ഫാ. മാത്യു മരോട്ടിമൂട്ടിൽ, ഫാ. മാത്യു ചരിവുകാലായിൽ, ഫാ. ഗീവർഗീസ് മണിപറമ്പിൽ, ഫാ. റോണി മുരുപ്പേൽ എന്നിവർ നേതൃത്വം നൽകും. 13 ന് ഭക്ത സംഘടനകളുടെ വാർഷികം നടക്കും. 14 ന് വൈകിട്ട് 5 ന് തിരുനാൾ പ്രദക്ഷിണം ദേവാലയത്തിൽ നിന്നാരംഭിച്ച് ഞാറക്കാട്, വക്കം മുക്ക്, ചൂരക്കുളം വഴി തിരികെയെത്തും. തുടർന്ന് നേർച്ച വിളമ്പ് . സമാപന ദിവസമായ 15 ന് രാവിലെ 9 ന് തിരുവനന്തപുരം മേജർ അതിരൂപതയുടെ നിയുക്ത സഹായ മെത്രാൻ മാത്യു മനക്കര കാവിൽ കോറെപ്പിസ്കോപ്പാ കുർബാന അർപ്പിക്കും. തുടർന്ന് ഊട്ടു നേർച്ച.