p
മുളയ്ക്കൽ എൽ.പി.എസിൽ വച്ച് നടന്ന ഭരണഘടന സാക്ഷരത ക്യാമ്പയിൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിന്ധു ഉദ്ഘാടനം ചെയുന്നു

ചവറ: തേവലക്കര ഗ്രാമപഞ്ചായത്തിലെ പടിഞ്ഞാറ്റക്കര വടക്ക് ഒന്നാം വാർഡിൽ ഭരണഘടന സാക്ഷരത കാമ്പയിൻ സംഘടിപ്പിച്ചു. ചവറ നിയോജക മണ്ഡലത്തിൽ ആദ്യമായാണ് വാർഡ് അടിസ്ഥാനത്തിൽ ഭരണഘടനയെക്കുറിച്ച് അറിവ് നൽകുന്ന പരുപാടി സംഘടിപ്പിക്കുന്നത്. മുളയ്ക്കൽ എൽ.പി.എസിൽ നടന്ന ക്യാമ്പയിൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിന്ധു ഉദ്ഘാടനം ചെയ്തു. വാർഡ് അംഗം അനസ് നാത്തയ്യത്ത് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം എസ്.സോമൻ മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനവാസ്, ആസൂത്രണസമിതി ഉപാധ്യക്ഷൻ പ്രസന്നചന്ദ്രബാബു, സി.ഡി.എസ്.വൈസ് ചെയർപേഴ്സൺ ശ്രീദേവി, സി.ഡി.എസ് അംഗം സന്ധ്യ, ആശ വർക്കർ പ്രസന്നകുമാരി എന്നിവർ സംസാരിച്ചു. റിസോഴ്സ് പേഴ്സൺമാരായ അബ്ദുൽ റഹ്മാൻ ഫായിസ്, ആര്യശ്രീ, അബ്ദുൽ റാഷിദ് എന്നിവർ നേതൃത്വം നൽകി.