thodiyoor-thozhil
എന്റെ തൊഴിൽ എന്റെ അഭിമാനം പദ്ധതിയുടെ തൊടിയൂർ ഡിവിഷൻ തല ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ ടി. രാജീവ് നിർവഹിക്കുന്നു

തൊടിയൂർ: എന്റെ തൊഴിൽ എന്റെ അഭിമാനം പദ്ധതിയുടെ തൊടിയൂർ ഡിവിഷൻ തല ഭവന സന്ദർശനവും സർവേയും ഓച്ചിറ ബ്ലോക്ക് പഞ്ചായത്തംഗം ടി.രാജീവ് ഉദ്ഘാടനം ചെയ്തു.ഏഴാം വാർഡിൽ നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ സി.ഒ.കണ്ണൻ അദ്ധ്യക്ഷനായി. സി.ഡി.എസ് അംഗം മായാദേവി സ്വാഗതം പറഞ്ഞു. ശശികല, നൗഫി, പ്രഭാകരക്കുറുപ്പ് ,പ്രമോദ് , ജയചന്ദ്രൻപിള്ള, സുശീല,താഹിറ, മിനിമോൾ, ഗോപിക തുടങ്ങിയവർ നേതൃത്വം നൽകി.