photo
എന്റെ തൊഴിൽ എന്റെ അഭിമാനം പദ്ധതിയുടെ സർവേ ഫാറം ഡിവിഷൻ കൗൺസിലർ പുഷ്പാംഗദൻ ഏറ്റുവാങ്ങുന്നു

കരുനാഗപ്പള്ളി : എന്റെ തൊഴിൽ എന്റെ അഭിമാനം പദ്ധതിയുടെ ഭാഗമായി കരുനാഗപ്പള്ളി നഗരസഭയിൽ വിവര ശേഖരത്തിന് തുടക്കമായി. കേരള നോളേജ് എക്കണോമിക്സ് മിഷന്റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. കരുനാഗപ്പള്ളി നഗരസഭയും കുടുംബശ്രീ സി.ഡി.എസും സംയുക്തമായാണ് വിവര ശേഖരണം നടത്തുന്നത്. ഇതിനായി വിവിധ ഡിവിഷനുകളിൽ നിന്ന് തിരഞ്ഞെടുത്ത 150 ഓളം എന്യൂമറേറ്റർമാർക്ക് പരിശീലനം നൽകി. നഗരസഭ തല ഉദ്ഘാടനം മുപ്പത്തിമൂന്നാം ഡിവിഷൻ അങ്കണ വാടിയിൽ ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ ഇന്ദുലേഖ നിർവഹിച്ചു. നഗരസഭ വൈസ് ചെയർപേഴ്സൺ സുനിമോൾ അദ്ധ്യക്ഷയായി. വിവര ശേഖരണം 15 ന് സമാപിക്കും. ഡിവിഷൻ കൗൺസിലർ പുഷ്പംഗതൻ ഫാേറം ഏറ്റുവാങ്ങി. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഡോ.പി.മീന, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എൽ.ശ്രീലത, കുടുംബശ്രീ ചെയർപേഴ്സൺ ഷീബ, വൈസ് ചെയർപേഴ്സൺ ബിന്ദു തുടങ്ങിയവർ പങ്കെടുത്തു.