ചാത്തന്നൂർ: ആയിരങ്ങളെ കുടിയൊഴിപ്പിച്ചും പരിസ്ഥിതിയെ തകർത്തും കെ റെയിൽ പദ്ധതി കേരളത്തിൽ നടപ്പാക്കുന്നത് സി.പി.എമ്മിന് കമ്മിഷൻ വാങ്ങാൻ വേണ്ടി മാത്രമാണെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി ഡോ. ജി. പ്രതാപവർമ തമ്പാൻ ആരോപിച്ചു. കെ.പി.സി.സി സംസ്കാര സാഹിതി ചെയർമാൻ ആര്യാടൻ ഷൗക്കത്ത് നയിക്കുന്ന സാംസ്കാരിക യാത്ര ചാത്തന്നൂർ ജംഗ്ഷനിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചാത്തന്നൂർ നിയോജക മണ്ഡലം കമ്മിറ്റി ചെയർമാൻ നെടുങ്ങോലം രഘു അദ്ധ്യക്ഷത വഹിച്ചു. ജാഥാ ക്യാപ്ടൻ ആര്യാടൻ ഷൗക്കത്ത്, വൈസ് ക്യാപ്ടൻ എം.വി. പ്രദീപ് കുമാർ, ഡി.സി.സി ജനറൽ സെക്രട്ടറിമാരായ എസ് ശ്രീലാൽ, എ. ശുഹൈബ്, എൻ. ഉണ്ണിക്കൃഷ്ണൻ, സുഭാഷ് പുളിക്കൽ, പി. പ്രതീഷ് കുമാർ, പരവൂർ ബ്ലോക്ക് പ്രസിഡന്റ് ബിജു പാരിപ്പള്ളി, പരവൂർ നഗരസഭ ചെയർപേഴ്സൺ ശ്രീജ, യു.ഡി.എഫ് സെക്രട്ടറി പാരിപ്പള്ളി വിനോദ് എന്നിവർ സംസാരിച്ചു.