perumon

കൊല്ലം: പെരുമൺ എൻജി. കോളേജിൽ വിജ്ഞാന നൈപുണ്യ വികസന കേന്ദ്രത്തിന്റെ (എസ്.കെ.ഡി.സി) നോഡൽ സെന്റർ ഉദ്ഘാടനവും കേരള സാങ്കേതിക സർവകലാശാല നൽകിയ ലാപ്ടോപ്പിന്റെ വിതരണവും എം. മുകേഷ് എം.എൽ.എ നിർവഹിച്ചു. പനയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡോ. കെ. രാജശേഖരൻ അദ്ധ്യക്ഷനായി. ജില്ലാ പഞ്ചായത്തംഗം ബി. ജയന്തി, ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജയദേവി മോഹൻ എന്നിവർ മുഖ്യപ്രഭാഷണം നടത്തി.

വാർഡംഗം പെരുമൺ വിജയകുമാർ, പി.ടി.എ വൈസ് പ്രസിഡന്റ് പി.കെ. ഗോപകുമാർ, വിവിധ വകുപ്പ് മേധാവികൾ എന്നിവർ സംസാരിച്ചു. പദ്ധതി രൂപരേഖ നോഡൽ കോ-ഓർഡിനേറ്റർ പി. സെന്തിൽ കുമാർ വിശദീകരിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ. എസ്.ജെ. ബിന്ദു സ്വാഗതവും അസി. പ്രൊഫസർ ടി. രേഖ നന്ദിയും പറഞ്ഞു.