കൊല്ലം: പാചകവാതക വിലവർദ്ധനവിനെതിരെ യൂത്ത് കോൺഗ്രസ് തൃക്കടവൂർ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച വിറക് വിതരണ സമരം സംസ്ഥാന സെക്രട്ടറി വിഷ്ണു സുനിൽ പന്തളം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് മഹേഷ് മനു അദ്ധ്യക്ഷത വഹിച്ചു. കൊല്ലം ബ്ലോക്ക് പ്രസിഡന്റ് ശരത് മോഹൻ, ജില്ലാ ജനറൽ സെക്രട്ടറിമാരായ ഷമീർ ചാത്തിനാംകുളം, സുഭലാൽ കുപ്പണ, വില്യം ജോർജ്, ഉണ്ണി, മേരി ദാസൻ, ഹർഷാദ്, ഡൊണാൾഡ്, അനന്ദു, ശിവരാജ്, രാധാകൃഷ്ണൻ തുടങ്ങിയവർ നേതൃത്വം നൽകി.