ശാസ്താംകോട്ട : എല്ലാവർക്കും കുടിവെള്ളം എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന ജലജീവൻ പദ്ധതിയുടെ പൈപ്പിടൽ കാരണം
മൈനാഗപ്പള്ളി ഗ്രാമപഞ്ചായത്തിലെ റോഡുകൾ വ്യാപകമായി തകർന്നു. പ്രധാനപൈപ്പുകൾ സ്ഥാപിക്കുന്നതിനും ഗാർഹിക കണക്ഷൻ നൽകുന്നതിനുമായി റോഡിന് കുറുകയെടുത്ത കുഴികൾ കൃത്യമായി നികത്താത്തതാണ് തകർച്ചയ്ക്ക് കാരണം.
അടുത്ത കാലത്ത് ടാറിംഗും കോൺക്രീറ്റും ചെയ്ത റോഡുകളാണ് തകർന്നത്. ഒരേ റോഡിൽ തന്നെ നിരവധി കുഴികളാണുള്ളത്. ആയതിനാൽ വാഹനഗതാഗതം ബുദ്ധിമുട്ടും അപകടംപിടിച്ചതുമാകുന്നു.
പൈപ്പിടൽ പൂർത്തിയാക്കുന്നതോടെ കുഴികൾ കോൺക്രീറ്റ് ചെയ്ത് ശരിയാക്കും. കരാറുകാരുമായും ബന്ധപ്പെട്ട എൻജിനീയറുമായും ഇത് സംബന്ധിച്ച് കരാറുണ്ട്.
പി.എം.സെയ്ദ് ,
പ്രസിഡന്റ്, ഗ്രാമപഞ്ചായത്ത്