എഴുകോൺ : എഴുകോൺ രണ്ടാലും മുക്കിലെ വീട്ടിൽ നിന്ന് സ്വർണം കവർന്ന കേസിൽ കുപ്രസിദ്ധ മോഷ്ടാവ് ഫാന്റം പൈലിയുടെ കൂട്ടാളിയും പിടിയിലായി.
കാട്ടാക്കട സ്വദേശി അജയനാണ് (24) എഴുകോൺ പൊലീസിന്റെ പിടിയിലായത്.
വീട് കുത്തി തുറന്ന് മോഷണം നടത്തിയ വർക്കല സ്വദേശി വിഷ്ണുവിനൊപ്പം കൃത്യത്തിൽ നേരിട്ട് പങ്കെടുത്തയാളാണ് അജയനെന്ന് പൊലീസ് പറഞ്ഞു. വിഷ്ണുവിനെ മറ്റൊരു കേസിൽ ചാത്തന്നൂർ പൊലീസ് അറസ്റ്റ് ചെയ്തതാണ് എഴുകോണിലെ കേസന്വേഷണത്തിൽ വഴിത്തിരിവായത്.
മോഷണം ആസൂത്രണം ചെയ്തതും മോഷണ മുതൽ വിറ്റതും ഫാന്റം പൈലിയെന്ന് വിളിപ്പേരുള്ള പള്ളിക്കൽ സ്വദേശി ഷാജിയാണ്.