ശാസ്താംകോട്ട : ഭരണിക്കാവിൽ 50 കിലോ കഞ്ചാവുമായി പിടിയിലായ യുവാക്കൾ റിമാൻഡിൽ. കുണ്ടറ, കോട്ടത്തല സ്വദേശികളായ അശ്വിൻ (29), അഖിൽ(28) എന്നിവരാണ് ഞായറാഴ്ച രാത്രിയിൽ പൊലീസിന്റെ പിടിയിലായത്. രാത്രി പത്തേകാലോടെ ഇന്നോവ കാറിൽ കഞ്ചാവുമായി ഭരണിക്കാവിലെത്തിയ യുവാക്കളെ രഹസ്യ വിവരത്തിന്റ അടിസ്ഥാനത്തിൽ പൊലീസ് പിടികൂടുകയായിരുന്നു.
ആന്ധ്രാപ്രദേശിൽ നിന്ന് കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ വിതരണം ചെയ്യാൻ എത്തിച്ച കഞ്ചാവാണ് പിടികൂടിയത്. ശാസ്താംകോട്ട, കുണ്ടറ സ്റ്റേഷനുകളിലെയും ഡാൻസഫ് ടീമിലെയും പൊലീസ് ഉദ്യോഗസ്ഥർ ചേർന്നാണ് പ്രതികളെ പിടികൂടിയത് തിങ്കളാഴ്ചശാസ്താംകോട്ട കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.