thodiyoor-govt-hss
തൊടിയൂർ ഗവ.എച്ച് എസ് എസിൽ നടന്ന നക്ഷത്രങ്ങളിലേക്ക് നടന്നു കയറാം പരിപാടിയിൽ കെ.ജി.ശിവപ്രസാദ് ക്ലാസ് നയിക്കുന്നു

തൊടിയൂർ: ഐ.എസ്.ആർ.ഒ യുടെ സഹകരണത്തോടെ തൊടിയൂർ ഗവ. ഹയർ സെക്കൻഡറി സ്ക്കൂളിൽ സംഘടിപ്പിച്ച 'നക്ഷത്രങ്ങളിലേക്ക് നടന്നു കയറാം' എന്ന പരിപാടി കുട്ടികളിൽ ആകാംക്ഷയും കൗതുകവും ഉണർത്തി. വെർച്വൽ റിയാലിറ്റിയുടെ സഹായത്തോടെ നടന്ന ബഹിരാകാശ യാത്ര ഉന്നത നിലവാരമുള്ള പ്ലാനിറ്റോറിയങ്ങളിൽ മാത്രം ലഭിക്കുന്ന, ബഹിരാകാശത്തെ തൊട്ടറിയാനുള്ള അവസരമാണ് വിദ്യാർത്ഥികൾക്ക് സമ്മാനിച്ചത്. കുട്ടികളിൽ ശാസ്ത്രബോധം വളർത്തുക എന്ന ലക്ഷ്യത്തോടെ പൊതുവിദ്യാലയത്തിൽ ആദ്യമായി നടത്തിയ പരിപാടിയിൽ ടെലിസ്കോപ്പ് നിർമ്മാണം, റോൾപ്ലേ, പ്രപഞ്ച രഹസ്യങ്ങളുടെ വീഡിയോ പ്രദർശനം എന്നിവയും ഉണ്ടായിരുന്നു. ദേശീയ അദ്ധ്യാപക അവാർഡ് ജേതാവ് കെ.ജി.ശിവപ്രസാദ്, രാഹുൽ, രാഹുൽരാജ് എന്നിവർ ക്യാമ്പ് നിയന്ത്രിച്ചു.