കൊല്ലം: സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ സംഘടിപ്പിക്കുന്ന അമച്വർ നാടകോത്സവത്തിന്റെ സംഘാടക സമിതി രൂപീകരണ സമ്മേളനം പബ്ളിക് ലൈബ്രറി ഹാളിൽ എം. മുകേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.കെ.മധു അദ്ധ്യക്ഷത വഹിച്ചു. ഡോ.പി.കെ. ഗോപൻ, കെ.ബി. മുരളീകൃഷ്ണൻ, ഡി.സുകേശൻ, എം.നാസർ എന്നിവർ സംസാരിച്ചു.