കൊട്ടാരക്കര: കൊട്ടാരക്കര പടിഞ്ഞാറ്റിൻകരയിൽ വീട്ടുമുറ്റത്തെ കിണറ്റിൽ മദ്ധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി. പടിഞ്ഞാറ്റിൻകര സ്വദേശിയായ അനിൽ കുമാറിനെയാണ് (56)​ മരിച്ച നിലയിൽ കണ്ടെത്തിയത്.

ഇന്നലെ രാവിലെയാണ് പടിഞ്ഞാറ്റിൻകര ഗവ. യു.പി സ്കൂളിന് സമീപത്തെ വീടിന്റെ കിണറിന് സമീപം ചെരിപ്പ് കണ്ടെത്തിയതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. തുടർന്ന് കൊട്ടാരക്കര നിന്ന് ഫയർഫോഴ്സ് എത്തി മൃതദേഹം പുറത്തെടുത്തു. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. അവിവാഹിതനായ അനിൽകുമാർ ഒറ്റയ്ക്കായിരുന്നു താമസം. കൊട്ടാരക്കര പൊലീസ് കേസെടുത്തു.