thenmala

കൊല്ലം: തെന്മല ഇക്കോ ടൂറിസം കേന്ദ്രത്തിന്റെ സൗന്ദര്യവത്കരണത്തിനും നവീകരണത്തിനുമായി ബൃഹദ് പദ്ധതി ഒരുങ്ങുന്നു. സൗന്ദര്യവത്കരണത്തിന് എട്ടുകോടി രൂപയുടെ പദ്ധതി തയ്യാറാക്കി സർക്കാർ അനുമതിക്കായി സമർപ്പിച്ചു.

നിലവിലുള്ള സംവിധാനങ്ങളുടെ നവീകരണത്തിന് കരാർ നൽകുന്നതിനുള്ള നടപടികൾ ആരംഭിച്ചു. കൊവിഡ് നിയന്ത്രണങ്ങൾ അയഞ്ഞതോടെ ടൂറിസം കേന്ദ്രത്തിലേക്കെത്തുന്ന സഞ്ചാരികൾക്ക് പ്രകൃതിസൗഹൃദവും മികച്ചതുമായ സൗകര്യങ്ങൾ ഒരുക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഇക്കോ ടൂറിസം കേന്ദ്രത്തിന്റെ പ്രവർത്തനങ്ങൾക്കായി 1.30 കോടി രൂപയുടെ ജോലികളാണ് ആരംഭിക്കുക.


പ്രകൃതി സൗഹൃദ ടൂറിസം തളിർക്കും

1. വർഷങ്ങൾക്ക് മുമ്പ് സ്ഥാപിച്ച തൂക്കുപാലം, മ്യൂസിക്കൽ ഫൗണ്ടൻ, എലിവേറ്റഡ് വാക്ക് വേ, ഡാം അടുത്തുനിന്ന് കാണാനുള്ള ബോർഡ് തുടങ്ങിയവയുടെ നവീകരണം

2. രണ്ടു കിലോമീറ്റർ ദൂരം ജൈവ വേലി നവീകരണം

3. കൂടുതൽ താമസ സൗകര്യങ്ങൾ ഒരുക്കൽ

4. ആധുനിക റസ്റ്റോറന്റുകൾ

5. ഓഫീസ് കോംപ്ളക്സ്, ലാൻഡ് സ്കേപ്പിംഗ്, ഗാർഡൻ

പ്രധാന ആകർഷണീയത

പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ബന്ധത്തിന്റെ കഥ പറയുന്ന ശില്പങ്ങൾ, മാൻപാർക്ക്, തൂക്കുപാലം, ബോട്ട് യാത്ര, ഡാം കാഴ്ചകൾ, വനയാത്ര, ഏറുമാടങ്ങൾ

തെന്മലയിൽ സഞ്ചാരികൾ

2018-19 - 1,87,000

വരുമാനം ₹ 1.71 കോടി

2020- 21 - 9,860

വരുമാനം ₹ 45 ലക്ഷം

2021- 22 - 75,000

വരുമാനം ₹ 85 ലക്ഷം

ഒരു ദിവസത്തെ പാക്കേജ് ₹ 480

ബോട്ടിംഗ് ഇല്ലാതെ ₹ 355

വിദ്യാർത്ഥികൾക്ക് ₹ 305

പ്രവർത്തന സമയം - രാവിലെ 9.30 - രാത്രി 8

കൊവിഡ് നിയന്ത്രണങ്ങളിൽ കേന്ദ്രം അടഞ്ഞുകിടന്ന കാലത്ത് തകരാറിലായ സ്റ്റാളുകളുടെയും സൈൻ ബോർഡുകളുടെയും കാടുകയറിയ ബട്ടർഫ്ളൈ പാർക്കിന്റെയും പുനരുദ്ധാരണം നേരത്തെ തന്നെ പൂർത്തിയാക്കിയിരുന്നു.

ഇക്കോ ടൂറിസം അധികൃതർ