
കൊല്ലം: ജെ.എസ്.എസ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് കെ.ആർ. ഗൗരിഅമ്മ സ്മൃതി ദിനം ആചരിക്കും. ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വൈകിട്ട് 3.30ന് പ്രസ് ക്ളബ് ഹാളിൽ നടക്കുന്ന അനുസ്മരണം ആർ.എസ്.പി സംസ്ഥാന സെക്രട്ടറി എ.എ. അസീസ് ഉദ്ഘാടനം ചെയ്യും. ജെ.എസ്.എസ് സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് സഞ്ജീവ് സോമരാജൻ അദ്ധ്യക്ഷനാകും. ഡി.സി.സി പ്രസിഡന്റ് പി. രാജേന്ദ്രപ്രസാദ് മുഖ്യപ്രഭാഷണം നടത്തും.