കുന്നിക്കോട് : രാത്രിക്കാല പൊലീസ് പട്രോളിംഗ് ഡ്യൂട്ടിയിലുണ്ടായ പൊലീസുകാരെ ആക്രമിച്ചയാളെ കുന്നിക്കോട് പൊലീസ് അറസ്റ്റ് ചെയ്തു. പത്തനാപുരം മാലൂർ 'തീർത്ഥത്തിൽ' രഞ്ജിത്ത് (38) ആണ് അറസ്റ്റിലായത്. പൊലീസ് കൺട്രോൾ റൂമിൽ നിന്ന് പട്ടാഴി സ്വദേശിയായ അനിൽകുമാറിനെ രഞ്ജിത്ത് ദേഹോപദ്രവം ചെയ്തെന്ന പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം നടത്താനാണ് പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയത്. എന്നാൽ മദ്യ ലഹരിയിലായിരുന്ന പ്രതി പൊലീസ് ഉദ്യോഗസ്ഥരെ അസഭ്യം പറയുകയും എസ്.ഐ. സലാവുദ്ദീനെ ആക്രമിക്കുകയും ചെയ്തു.
സാലാവുദ്ദീന്റെ പരാതിയിൽ കുന്നിക്കോട് എസ്.എച്ച്.ഒ. പി.ഐ.മുബാറക്കിന്റെ നേതൃത്വത്തിൽ എസ്.ഐ.മാരായ സലാവുദ്ദീൻ, ജോയി, എ.എസ്.ഐ.ഗോപൻ, സി.പി.ഒ.മാരായ ബാബുരാജ്, അഭിലാഷ്, സൺലാൽ എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.