rail

കൊല്ലം: റെയിൽവേ സ്വകാര്യവത്കരണത്തിനെതിരെ തൊഴിലാളികളെ ഒരുമിപ്പിക്കുമെന്ന് എൻ.എഫ്.ഐ.ആർ ജനറൽ സെക്രട്ടറി ഡോ. എം. രാഘവയ്യ പറഞ്ഞു. സതേൺ റയിൽവേ എംപ്ലോയീസ് സംഘിന്റെ നേതൃത്വത്തിൽ റെയിൽവേ ഡിവിഷണൽ ഓഫീസിന് മുന്നിൽ നടത്തിയ പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദേഹം.

വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് നടത്തിയ സംഗമത്തിൽ ഡിവിഷണൽ പ്രസിഡന്റ് കെ.ആർ. രാജേഷ് അദ്ധ്യക്ഷനായി. എൻ.എഫ്.ഐ.ആർ നേതാക്കളായ ഗുമൻ സിംഗ്, പി.സി.ശർമ, എസ്.എൻ.മാലിക്, എൻ.എസ്.പിള്ള, സൂര്യപ്രകാശം, മറ്റ് നേതാക്കളായ ആർ.ചന്ദ്രശേഖരൻ, എൻ.ചന്ദ്രലാൽ, മനു തോമസ്, ശ്രീകുമാർ, എം.എം.റോളി, എസ്.രാജഗോപാൽ തുടങ്ങിയവർ സംസാരിച്ചു.