phot
എൻ.സി.പി പുനലൂർ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ടൗണിൽ നടന്ന വിളംബര ജാഥ

പുനലൂർ: എൻ.സി.പി പുനലൂർ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ടൗണിൽ വിളംബര ജാഥ നടത്തി. 24ന് കൊച്ചിയിൽ നടക്കുന്ന സംസ്ഥാന പ്രതിനിധി സമ്മേളനത്തിന്റെ പ്രചാരണാർത്ഥമാണ് വിളംബര ജാഥ സംഘടിപ്പിച്ചത്. പുനലൂർ പോസ്റ്റോഫീസ് ജംഗ്ഷനിൽ നിന്ന് ആരംഭിച്ച ജാഥ ടൗൺ ചുറ്റിയ ശേഷം ടി.ബി.ജംഗ്ഷനിൽ സമാപിച്ചു. ജില്ല പ്രസിഡന്റ് കെ.ധർമ്മരാജൻ പരിപാടി ഉദ്ഘാടനം ചെയ്തു. ജില്ല സെക്രട്ടറി എസ്.കുമാർ, വി.വൈ.ലൂക്കോസ്, മോഹൻദാസ്, ഉറുകുന്ന് സന്തോഷ്, വിളക്കുവെട്ടം അംബിക, റിയാസ്, ഉല്ലാസ് രാജ്, ശ്രീജസുരേഷ്, രാജൻ, സലാം തുടങ്ങിയവർ ജാഥക്ക് നേതൃത്വം നൽകി.