പരവൂർ: പരവൂർ ഫൈൻ ആർട്സ് സൊസൈറ്റി കുടുംബസംഗമം പരവൂർ കൂനയിലെ ഇഷാൻവി കൺവെൻഷൻ സെന്ററിൽ നടന്നു. പരവൂർ കൊച്ചുകുഞ്ഞ് സ്മാരക പാചക മത്സരത്തിൽ ഒന്നാം സമ്മാനമായ 2500 രൂപയും മെമന്റോയും സർട്ടിഫിക്കറ്റും കൂനയിൽ ഓർക്കിഡിൽ എസ്.ഹിമ കരസ്ഥമാക്കി. എ.കാവേരിക്കാണ് രണ്ടാം സ്ഥാനം. മികച്ച ബ്രെയിലി അദ്ധ്യാപികയ്ക്കുള്ള ദേശീയ, സംസ്ഥാന അവാർഡുകൾ നേടിയ ബേബി ഗിരിജ, സംസ്ഥാനത്തെ മികച്ച ഐ. ടി പ്രോജക്ട് കോ-ഓർഡിനേറ്റർ അജു സൈഗാൾ, ശാസ്ത്രീയ സംഗീത പ്രതിഭ കീർത്തന രമേശ്, മികച്ച പ്രവാസി സംരംഭകൻ ആർ.സുരേഷ്ബാബു എന്നിവരെ ഫാസ് പ്രസിഡന്റ് എ.സദാനന്ദൻ ആദരിച്ചു.