padi-
പടിഞ്ഞാറെ കല്ലട ഗ്രാമപഞ്ചായത്തിൽ പതിനാലാംപഞ്ചവത്സര പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് നടന്ന വർക്കിംഗ് ഗ്രൂപ്പ് യോഗം

കൊല്ലം : പടിഞ്ഞാറേ കല്ലട ഗ്രാമപഞ്ചായത്തിലെ പതിനാലാംപഞ്ചവത്സര പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ടുള്ള വർക്കിംഗ് ഗ്രൂപ്പ് യോഗം പഞ്ചായത്ത് സെമിനാർ ഹാളിൽ നടന്നു. പഞ്ചായത്ത്‌ ആരോഗ്യ, വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ ഉഷാലയം ശിവരാജന്റെ അദ്ധ്യക്ഷതയിൽ വൈസ് പ്രസിഡന്റ് എൽ.സുധ ഉദ്ഘാടനംചെയ്തു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ കെ.സുധീർ, ജെ.അംബികകുമാരി,
അംഗങ്ങളായ റെജീലബീഗം, ലൈലസമദ്, ടി.ശിവരാജൻ, ഷീലാകുമാരി, ഓമനക്കുട്ടൻപിള്ള, എൻ.ശിവാനന്ദൻ, സുനിതാദാസ്, ആസൂത്രണസമിതി ഉപാദ്ധ്യക്ഷൻ ശങ്കരപിള്ള, പഞ്ചായത്ത് സെക്രട്ടറി സീമ, അസി.സെക്രട്ടറി വി. രാധാകൃഷ്ണൻ, പ്ലാനിംഗ് കൺവീനർ അനീഷ്, നിർവ്വഹണഉദ്യോഗസ്ഥർ, വർക്കിംഗ്രൂപ്പ് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.