
കൊല്ലം: തൊഴിൽ സംരംഭ വിജയത്തിന് അടിസ്ഥാന ശിലയാകുന്നത് തൊഴിൽ നൈപുണ്യമാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം.കെ. ഡാനിയേൽ പറഞ്ഞു. മദർ ഹുഡ് ചാരിറ്റി മിഷനിൽ നടക്കുന്ന ജനശിക്ഷൻ സൻസ്ഥാൻ തൊഴിൽ നൈപുണ്യ പരിശീലനം പൂർത്തീകരിച്ചവർക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും സെമിനാറും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നീണ്ടകര മദർ ഹുഡ് ഹാളിൽ നടന്ന ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് അംഗം ഹെലൻ രാജൻ അദ്ധ്യക്ഷയായി. ജനശിക്ഷൻ ഡയറക്ടർ ഡോ. നടക്കൽ ശശി, ഫാമിലി കൗൺസിലർ സനിൽ വെള്ളിമൺ എന്നിവർ ക്ലാസ് നയിച്ചു. പഠിതാക്കൾക്കുള്ള സർട്ടിഫിക്കറ്റുകൾ ബ്ലോക്ക് കോ ഓർഡിനേറ്റർ ഷൈലജ ബാലു ഏറ്റുവാങ്ങി. ഡോ. നടക്കൽ ശശി, അങ്കണവാടി ടീച്ചർ കെ. സുന്ദരമണി എന്നിവരെ ചടങ്ങിൽ ആദരിച്ചു. ജെ.എസ്.എസ് കോ ഓർഡിനേറ്റർമാരായ ഉഷാറാണി, ജയകൃഷ്ണൻ എന്നിവർ സംസാരിച്ചു. മദർ ഹുഡ് രക്ഷധികാരി ഡി. ശ്രീകുമാർ സ്വാഗതം പറഞ്ഞു. നൂറോളം പേർ സർട്ടിഫിക്കറ്റുകൾ ഏറ്റുവാങ്ങി.