കൊട്ടാരക്കര: കോക്കാട് ഗവ.യു.പി സ്കൂളിൽ കുട്ടികൾക്കായി അവധിക്കാല വർക്ക്ഷോപ്പ് സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.സജയകുമാർ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് കൃഷ്ണൻകുട്ടിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പ്രഥമാദ്ധ്യാപിക വി.പി.ഷീല, ജിയോ തലച്ചിറ, രജനി രഞ്ജിത്ത്, ശ്രീനാഥ്, ജി.എൽ.ജയൻ, എം.സി.സുമി, വി.എസ്.ശംഭുരാജ് എന്നിവർ സംസാരിച്ചു. വിവിധ ദിനങ്ങളിലായി ആൻസി തോമസ്, സുജ, ശ്രീകുമാർ, വിനോദ് വിളക്കുടി, സതീഷ് ചന്ദ്രൻ എന്നിവർ ക്ളാസുകൾ നയിച്ചു. വർക്ക്ഷോപ്പിന് ഇന്ന് സമാപനമാകും. അഖിൽ, ജിയോ തലച്ചിറ എന്നിവർ ക്ളാസുകളെടുക്കും.